മാധ്യമ പ്രവർത്തകന്‍റെ അറസ്റ്റ്: ഭാര്യയെയും മകളെയും കക്ഷി ചേർക്കാൻ അനുമതി
Thursday, December 3, 2020 12:33 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ റി​പ്പോ​ർ​ട്ടിം​ഗി​നു പോ​കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​നെ​തി​രാ​യ കേ​സി​ൽ ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ക്ഷി ചേ​ർ​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. കെ​യു​ഡ​ബ്ല്യു​ജെ ന​ൽ​കി​യ കേ​സി​ൽ സി​ദ്ദി​ഖി​ന്‍റെ ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ക്ഷി ചേ​ർ​ക്കാ​ൻ അ​നു​വ​ദി​ച്ച കോ​ട​തി, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​രാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.