ലാവ്ലിൻ കേസ് ജനുവരി ഏഴിലേക്കു മാറ്റി
Saturday, December 5, 2020 1:08 AM IST
ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ഏഴിലേക്കു മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി. കേസിലെ അധിക രേഖകൾ സമർപ്പിക്കാൻ കോടതി സിബിഐക്ക് സമയം അനുവദിച്ചു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ വാദത്തിനു തയാറാണെന്നു സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിശദമായി വാദം കേൾക്കേണ്ട കേസാണിത്. എന്നാൽ, ഉച്ചയ്ക്കു ശേഷം മറ്റൊരു കേസിൽ തനിക്ക് ഹാജരാകേണ്ടതുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു.