കാഷ്മീരിൽ ഭീകരരുടെ വെടിവയ്പിൽ സ്ഥാനാർഥിക്കു പരിക്ക്
Saturday, December 5, 2020 1:08 AM IST
ശ്രീനഗർ: കാഷ്മീരിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിലിലേക്കു മത്സരിക്കന്ന സ്ഥാനാർഥിക്കു ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റു.
അപ്നി പാർട്ടി സ്ഥാനാർഥി അനീസുൾ ഇസ്ലാം ഗാനായിക്കാണു പരിക്കേറ്റത്. കാഷ്മീരിൽ ഡിഡിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കു നേരെയുണ്ടാകുന്ന ആദ്യ ആക്രമണമാണിത്.