മതംമാറ്റ വിരുദ്ധ നിയമം: യുപിയിൽ 14 പേർക്കെതിരെ കേസ്
Saturday, December 5, 2020 1:08 AM IST
മൗ (യുപി): ഉത്തർപ്രദേശിലെ പുതിയ മതംമാറ്റ വിരുദ്ധ നിയമപ്രകാരം 14 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഷഹബാബ് ഖാനും (രാഹുൽ- 38) അദ്ദേഹത്തിന്റെ കൂട്ടാളികളായ 13 പേർക്കുമെതിരേയാണ് നിയമവിരുദ്ധമായ മതംമാറ്റ നിയമം- 2020 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. മൊളഗാഞ്ച് ഗ്രാമവാസിയുടെ പരാതിയെത്തുടർന്ന് ചിരായകോട്ട് പോലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത്.
മതംമാറ്റുകയെന്ന ലക്ഷ്യത്തോടെ ഇരുപത്തിയേഴുകാരിയായ മകളെ നവംബർ 30ന് കല്യാണരാത്രി തലേന്ന് ഖാനും കൂട്ടരും തട്ടിക്കൊണ്ടുപോയെന്നാണു പരാതി. മതം മാറണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ബെറേലിയിൽ ഒരാൾ നൽകിയ പരാതിയിലാണ് പുതിയ നിയമപ്രകാരം ആദ്യകേസ് രജിസ്റ്റർ ചെയ്തത്.