ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ അന്തരിച്ചു
Saturday, December 5, 2020 1:08 AM IST
ന്യൂ​​ഡ​​ൽ​​ഹി: ല​​ക്ഷ​​ദ്വീ​​പ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ദി​​നേ​​ശ്വ​​ർ ശ​​ർ​​മ(66) അ​​ന്ത​​രി​​ച്ചു. ഗു​​രു​​ത​​ര ശ്വാ​​സ​​കോ​​ശ​​രോ​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചെ​​ന്നൈ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. നി​​ല വ​​ഷ​​ളാ​​യ​​തോടെ ഇ​​ദ്ദേ​​ഹ​​ത്തെ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു ചെ​​ന്നൈ​​യി​​ലെ എം​​ജി​​എം ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ബ്യൂ​​റോ ത​​ല​​വ​​നാ​​യി​​രു​​ന്ന ശ​​ർ​​മ 1979 ബാ​​ച്ച് ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ്. കാ​​ഷ്മീ​​രി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി​​യാ​​യും 2017-2019 കാ​​ല​​ത്ത് ശ​​ർ​​മ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. 2019 ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് ല​​ക്ഷ​​ദ്വീ​​പ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യ​​ത്. 2014 ഡി​​സം​​ബ​​ർ മു​​ത​​ൽ ര​​ണ്ടു വ​​ർ​​ഷ​​ത്തേ​​ക്കാ​​യി​​രു​​ന്നു ദി​​നേ​​ശ്വ​​ർ ശ​​ർ​​മ ഐ​​ബി ത​​ല​​വ​​നാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.