ബിജെപിക്കു രജനീകാന്തുമായി അടുത്ത ബന്ധം: കോൺഗ്രസ്
Sunday, December 6, 2020 12:44 AM IST
ബംഗളൂരു: രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ സ്വാധീനത്തെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നു കോൺഗ്രസ്. ഏപ്രിൽ-മേയ് മാസങ്ങളിൽ തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്തെന്നോ, പദ്ധതികളെന്തെന്നോ വ്യക്തമല്ല.
അതേസമയം, ബിജെപി പ്രവർത്തകർ രജനീകാന്തുമായി അടുത്ത ബന്ധം പുലർത്തുണ്ടെന്നും തമിഴ്നാട്ടിലെ കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന ദിനേശ് ഗുണ്ടു റാവു പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സഖ്യവുമായി ചേർന്നു മത്സരരംഗത്തുവരുമോ എന്നു കാത്തിരുന്നു കാണാമെന്നും ഗുണ്ടുറാവു കൂട്ടിച്ചേർത്തു.