തമിഴ്നാട്ടിൽ കനത്ത മഴ; ഏഴ് മരണം
Sunday, December 6, 2020 1:01 AM IST
ചെന്നൈ: ബുറേവി ചുഴലിക്കാറ്റിന്റെ ഭീതിയൊഴിഞ്ഞെങ്കിലും, തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നൂറുകണക്കിനു ഗ്രാമങ്ങൾ പ്രളയഭീതിയിലാണ്. കടലൂര്‍ ജില്ലയില്‍ മാത്രം മുന്നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. രാമേശ്വരത്ത് വൈദ്യുതിബന്ധം ഏറെക്കുറെ നിലച്ചു.