ഭാരതബന്ദിന് ഇടത് പാർട്ടികളുടെ പിന്തുണ
Sunday, December 6, 2020 1:11 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിലും കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഇടത് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. പത്ത് ട്രേഡ് യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഎം, സിപിഐ, സിപിഐഎംഎൽ,ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളാണ് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയത്.