"മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് ആരെയും ഉയർത്തിക്കാട്ടില്ല'
Friday, January 15, 2021 12:47 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തേക്ക് തത്കാലം ആരെയും ഉയര്‍ത്തിക്കാട്ടില്ല. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും സംയുക്തമായി തെരഞ്ഞെടുപ്പിനെ നയിക്കട്ടെയെന്നാണു ധാരണ. മുഖ്യമന്ത്രി സ്ഥാനത്തില്‍ കണ്ണുള്ള കെ.സി. വേണുഗോപാലിന്റെ സമീപനവും ചര്‍ച്ചകളെ സ്വാധീനിച്ചേക്കും.യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദവും മേധാവിത്തവും ഇതര സമുദായങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള അമര്‍ഷം പരിഹരിക്കാനാകുമോ എന്നതും ചര്‍ച്ചയായേക്കും.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്എമ്മിനെ മുന്നണിയില്‍നിന്ന് ഒഴിവാക്കിയതിൽ ഹൈക്കമാന്‍ഡിനുള്ള അതൃപ്തി ശരിവയ്ക്കുന്നതായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെന്നതും ചര്‍ച്ചകളെ സ്വാധീനിക്കും.
പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണച്ചിരുന്ന സമുദായങ്ങള്‍ അകലുന്ന സ്ഥിതിവിശേഷം യുഡിഎഫില്‍ ആശങ്കകള്‍ കൂട്ടിയിട്ടുണ്ട്.