നേതാജിയുടെ ജന്മദിനം ഇനി "പരാക്രം ദിവസ്'
Wednesday, January 20, 2021 12:53 AM IST
ന്യൂ​ഡ​ൽ​ഹി: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 23 "പ​രാ​ക്രം ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. യു​വാ​ക്ക​ളി​ൽ ദേ​ശ​സ്നേ​ഹ​ം ഉ​ത്തേ​ജി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു തീ​രു​മാ​ന​മെ​ന്നു സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. 125-ാം ജ​ന്മ​ദി​നം വ​ലി​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.