ആധാർ: പുനഃപരിശോധനാ ഹർജി തള്ളി
Thursday, January 21, 2021 12:56 AM IST
ന്യൂഡൽഹി: ആധാർ ഭരണഘടനാ വിധേയമാണെന്ന ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുനഃപരിശോധന ഹർജികൾ ചേംബറിൽ പരിശോധിച്ചശേഷമാണ് തള്ളിയത്. 2018 സെപ്റ്റംബർ 26നു പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് ഭിന്നവിധിയെഴുതിയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പുനഃപരിശോധന ഹർജികളുടെ വിധി നിർണയത്തിലും വിയോജിച്ച് വിധിയെഴുതി.