ഇന്ത്യ നല്കിയ വാക്സിനുകൾ ബംഗ്ലാദേശിലും നേപ്പാളിലും എത്തി
Friday, January 22, 2021 1:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ അ​​​യ​​​ച്ച കോ​​​വി​​​ഡ് വാ​​​ക്സി​​​നു​​​ക​​​ൾ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലും നേ​​​പ്പാ​​​ളി​​​ലും എ​​​ത്തി​​​യ​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ ട്വീ​​​റ്റ് ചെ​​​യ്തു.

കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​ന്‍റെ 20 ല​​​ക്ഷം ഡോ​​​സു​​​ക​​​ളാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​നു ന​​​ല്കി​​​യ​​​ത്. നേ​​​പ്പാ​​​ളി​​​ന് 10 ല​​​ക്ഷം ഡോ​​​സു​​​ക​​​ളും. ബു​​​ധ​​​നാ​​​ഴ്ച ഭൂ​​​ട്ടാ​​​ന് ഒ​​​ന്ന​​​ര ല​​​ക്ഷം ഡോ​​​സും മാ​​​ല​​​ദ്വീ​​​പി​​​ന് ഒ​​​രു ല​​​ക്ഷം ഡോ​​​സും ക​​​യ​​​റ്റി അ​​​യച്ചി​​​രു​​​ന്നു. ശ്രീ​​​ല​​​ങ്ക, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, മൗ​​​റീ​​​ഷ്യ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വാ​​​ക്സി​​​ൻ വൈ​​​കാ​​​തെ ന​​​ല്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.