മയക്കുമരുന്ന്: മുംബൈ സ്ഫോടനക്കേസ് പ്രതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
Monday, January 25, 2021 12:21 AM IST
ഇൻഡോർ: മധ്യപ്രദേശിൽ 70 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ കേസിൽ മുംബൈ സ്ഫോടനക്കേസ് പ്രതി ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി അയൂബ് ഇബ്രാഹിം ഖുറേഷി(55), നാസിക് സ്വദേശി വസിം ഖാൻ(50), ഇൻഡോർ സ്വദേശി ഗൗരവ് പുരി(36) എന്നിവരാണ് ഇൻഡോറിലെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റിലായത്.
1993 മുംബൈ സ്ഫോടനക്കേസിൽ അഞ്ചു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 1997ൽ ടി-സീരീസ് സ്ഥാപകൻ ഗുൽഷൻകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വസിം ഖാനെ അറസ്റ്റ് ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു. ജനുവരി അഞ്ചിനായിരുന്നു 70 കിലോ എംഡിഎംഎ പിടികൂടിയത്.