നടി ജയശ്രീ രാമയ്യ മരിച്ചനിലയിൽ
Tuesday, January 26, 2021 12:34 AM IST
ബംഗളൂരു: കന്നഡ സിനിമാനടി ജയശ്രീ രാമയ്യ(30)യെ നഗരത്തിലെ വയോജന പുനരധിവാസ കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ബിഗ് ബോസ് സീസണ് മൂന്നിൽ പങ്കെടുത്ത ജയശ്രീ, ഉപ്പു ഹുളി ഖാര, കന്നഡ ഗൊത്തില്ല എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി ഒരു വർഷമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ ജയശ്രീയുടേത് ആത്മഹത്യയാണെന്നാണു മനസിലാകുന്നതെന്നും പോലീസ് അറിയിച്ചു. ‘ഞാൻ ഈ ലോകത്തോടു വിടപറയുന്നു’വെന്നു കഴിഞ്ഞവർഷം ജൂണിൽ ജയശ്രീ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയും ‘ഞാൻ സുരക്ഷിതയാണ്. എല്ലാവർക്കും എന്റെ സ്നേഹം’ എന്നു തിരുത്തി.