അംബാനിയുടെ വീടിനു സമീപം ജെലാറ്റിൻ സ്റ്റിക്കുമായി വാഹനം കണ്ടെത്തി
Friday, February 26, 2021 12:56 AM IST
മുംബൈ: ഇന്ത്യയിലെ ഏറ്റവും സന്പന്ന വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു സമീപം സ്ഫോടകവസ്തുവായ ജെലാറ്റിൻ സ്റ്റിക്കുമായി വാഹനം കണ്ടെത്തി. അംബാനിയുടെ ബഹുനില വസതിയായ ആന്റിലിയയ്ക്കു സമീപം ഇന്നലെ വൈകുന്നേരമാണു സ്കോർപിയോ വാൻ കണ്ടെത്തിയത്. ഉടൻതന്നെ ബോംബ് ഡിറ്റെക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്
(ബിഡിഡിഎസ്) സ്ഥലത്തെത്തി പരിശോധന നടത്തി.