നൗദീപ് കൗറിനു ജാമ്യം
Saturday, February 27, 2021 1:55 AM IST
ചണ്ഡിഗഡ്: അറസ്റ്റിലായ തൊഴിലാളിപ്രവർത്തക നൗദീപ് കൗറിനു പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഹരിയാനയിലെ സോനിപതിൽ വ്യവസായശാല ഘരാവോ ചെയ്ത കേസിൽ വധശ്രമക്കേസ് ചുമത്തിയാണ് നൗദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ പോലീസുകാർ ആക്രമിച്ചെന്ന് നൗദീപ് കൗർ(23) ജാമ്യാപേക്ഷയിൽ പറയുന്നു.