ആസാമിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കും
Monday, March 1, 2021 12:33 AM IST
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം സഖ്യകക്ഷികളുമായി ചർച്ച നടത്തി പ്രഖ്യാപിക്കും. ബിജെപിയെ പരാജയപ്പെടുത്തുകയാണു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യമെന്നു ആസാമിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അനിരുദ്ധ് സിംഗ് പറഞ്ഞു. ആകെയുള്ള 126 സീറ്റുകളിൽ 101 എണ്ണമാണു സഖ്യം ലക്ഷ്യമിടുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.