കർണാടക ആർസിസി ജീവനക്കാരുടെ സമരം തുടരുന്നു
കർണാടക ആർസിസി ജീവനക്കാരുടെ സമരം തുടരുന്നു
Friday, April 9, 2021 2:03 AM IST
ബം​​ഗ​​ളൂ​​രു: വേ​​ത​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ഷ​​യ​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​ർ ന​​ട​​ത്തു​​ന്ന സ​​മ​​രം ര​​ണ്ടു ദി​​വ​​സം പി​​ന്നി​​ട്ടു. സം​​സ്ഥാ​​ന​​ത്ത് ര​​ണ്ടാം ദി​​വ​​സ​​വും ബ​​സ് സ​​ർ​​വീ​​സ് നി​​ല​​ച്ചു. ത​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ സ​​മ​​രം തു​​ട​​രു​​മെ​​ന്നാ​​ണു തൊ​​ഴി​​ലാ​​ളി​​ക​​ൾ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം, ഒ​​ത്തു​​തീ​​ർ​​പ്പി​​നു തൊ​​ഴി​​ലാ​​ളി​​ക​​ൾ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


നാ​​ലു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​തോ​​ടെ ക​​ർ​​ണാ​​ട​​ക​​യി​​ൽ ജ​​ന​​ങ്ങ​​ൾ ദു​​രി​​ത​​ത്തി​​ലാ​​യി. ഓ​​ഫീ​​സു​​ക​​ളി​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം കു​​റ​​വാ​​ണ്. സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ കൂ​​ടു​​ത​​ലാ​​യി സ​​ർ​​വീ​​സ് ന​​ട​​ത്തി​​യും സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യും ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​തം കു​​റ​​യ്ക്കാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.