മാവോയിസ്റ്റ് കമാൻഡറെ വധിച്ചു
Monday, April 12, 2021 1:09 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് കമാൻഡർ വെട്ടി ഹൻഗയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡ ജില്ലയിലെ വനമേഖയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഏറ്റുമുട്ടൽ. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി) സേനാംഗങ്ങളാണ് വെട്ടി ഹൻഗയെ ഏറ്റുമുട്ടലിൽ വധിച്ചത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു. ഹൻഗയുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു.