ബംഗാളിൽ രാത്രി ഏഴു മുതൽ രാവിലെ പത്തു വരെ റാലികൾ വിലക്കി
Saturday, April 17, 2021 12:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബം​​ഗാ​​ളി​​ൽ രാ​​ത്രി ഏ​​ഴു മു​​ത​​ൽ രാ​​വി​​ലെ പ​​ത്തു​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​ക​​ൾ​​ക്കും പൊ​​തു​​യോ​​ഗ​​ങ്ങ​​ൾ​​ക്കും വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ. ഇ​​നി​​യു​​ള്ള മൂ​​ന്നു ഘ​​ട്ട​​ങ്ങ​​ളി​​ലും നി​​ശ​​ബ്ദ പ്ര​​ചാ​​ര​​ണം 72 മ​​ണി​​ക്കൂ​​റാ​​യി ഉ​​യ​​ർ​​ത്തി. നേ​​ര​​ത്തെ നി​​ശ​​ബ്ദ പ്ര​​ചാ​​ര​​ണം 48 മ​​ണി​​ക്കൂ​​റാ​​യി​​രു​​ന്നു. ഏ​​പ്രി​​ൽ 22, 26, 29 തീ​​യ​​തി​​ക​​ളി​​ലാ​​യാ​​ണു അ​​ടു​​ത്ത മൂ​​ന്നു ഘ​​ട്ട തെ​​ര​​ഞ്ഞ​​ടു​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.