ബംഗാളിൽ അഞ്ചാം ഘട്ടം പോളിംഗ് 78.36%; അങ്ങിങ്ങ് അക്രമം
ബംഗാളിൽ അഞ്ചാം ഘട്ടം പോളിംഗ് 78.36%; അങ്ങിങ്ങ് അക്രമം
Sunday, April 18, 2021 2:21 AM IST
കോ​​​ൽ​​​​​​ക്ക​​​​​​ത്ത: അ​​​​​​ഞ്ചാം​​​​​​ഘ​​​​​​ട്ട വോ​​ട്ടെ​​ടു​​പ്പു ന​​​​​​ട​​​​​​ന്ന പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ൽ ഇ​​​ന്ന​​​ലെ രാ​​ത്രി ഏ​​​​ഴു​​​​വ​​​​​​രെ 78.36 ശ​​​​​​ത​​​​​​മാ​​​​​​നം പോ​​​​​​ളിം​​​​​​ഗ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​. സൗ​​​​​ത്ത് ബം​​​​​ഗാ​​​​​ളി​​​​​ലെ നോ​​​​​ർ​​​​​ത്ത് 24 പ​​​​​ർ​​​​​ഗാ​​​​​നാ​​​​​സ്, പൂ​​​​​ർ​​​​​വ ബ​​​​​ർ​​​​​ധ​​​​​മാ​​​​​ൻ, നാ​​​​​ദി​​​​​യ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും നോ​​​​​ർ​​​​​ത്ത് ബം​​​​​ഗാ​​​​​ളി​​​​​ലെ ജ​​​​​ൽ​​​​​പാ​​​​​യ്ഗു​​​​​രി, ഡാ​​​​​ർ​​​​​ജി​​ലിം​​​​​ഗ്, ക​​​​​ലിം​​​​​പോ​​​​​ങ് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ 45 നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​യി​​​​​രു​​​​​ന്നു പോ​​​​​ളിം​​​​​ഗ്. അ​​​​​ങ്ങി​​​​​ങ്ങാ​​​​​യു​​​​​ണ്ടാ​​​​​യ അ​​​​​ക്ര​​​​​മ​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും പോ​​​​​ളിം​​​​​ഗ് സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ചീ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ആ​​​രി​​​ഫ് അ​​​ഫ്താ​​​ബ് പ​​​റ​​​ഞ്ഞു.

പോ​​​ളിം​​​ഗ് ന​​​ട​​​ന്ന രാ​​​വി​​​ലെ നോ​​​​​ർ​​​​​ത്ത് 24 പ​​​​​ർ​​​​​ഗാ​​​​​നാ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ലെ ദേ​​​​​ഗം​​​​​ഗ​​​​​യി​​​​​ലെ കു​​​​​രു​​​​​ൾ​​​​​ഗ​​​​​ച്ച​​​​​യി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ക്കാ​​​​​രെ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ കേ​​​​​ന്ദ്ര​​​​​സേ​​​​​ന ആ​​​​​കാ​​​​​ശ​​​​​ത്തേ​​​​​ക്കു വെ​​​​​ടി​​​​​വ​​​​​ച്ചു. ഗ​​​​​യേ​​​​​ഷ്പു​​​​​രി​​​​​ൽ വോ​​​​​ട്ട് ചെ​​​​​യ്തു മ​​​​​ട​​​​​ങ്ങി​​​​​യ ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​​ നേ​​​​​ർ​​​​​ക്ക് അ​​​​​ജ്ഞാ​​​​​ത​​​​​ർ ബോം​​​​​ബെ​​​​​റി​​​​​ഞ്ഞു. ബി​​​​​ധാ​​​​​ന​​​​​ഗ​​​​​റി​​​​​ലെ ശാ​​​​​ന്തി​​​​​ന​​​​​ഗ​​​​​റി​​​​​ലും ബി​​​​​ജി​​​​​പു​​​​​രി​​​​​ലും തൃ​​​​​ണ​​​​​മൂ​​​​​ൽ-​​​​​ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ഏ​​​​​റ്റു​​​​​മു​​​​​ട്ടി. നാ​​​​​ദി​​​​​യ​​​​​യി​​​​​ലെ ശാ​​​​​ന്തി​​​​​പു​​​​​രി​​​​​ൽ വോ​​​​​ട്ട് ചെ​​​​​യ്യാ​​​​​നെ​​​​​ത്തി​​​​​യ​​​​​വ​​​​​രെ കേ​​​​​ന്ദ്ര​​​​​സേ​​​​​ന തി​​​​​രി​​​​​ച്ച​​​​​യ​​​​​ച്ചു​​​വെ​​​ന്നും ബ​​​​​ർ​​​​​ധ​​​​​മാ​​​​​ൻ ഉ​​​​​ത്ത​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ ഒ​​​​​രു പോ​​​​​ളിം​​​​​ഗ് ബൂ​​​​​ത്ത് ബി​​​​​ജെ​​​​​പി പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്നും തൃ​​​​​ണ​​​​​മൂ​​​​​ൽ ആ​​​​​രോ​​​​​പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.