ജെഇഇ മെയിൻ പരീക്ഷ മാറ്റി
ജെഇഇ മെയിൻ പരീക്ഷ മാറ്റി
Sunday, April 18, 2021 11:55 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ലി​ൽ ന​ട​ത്താ​നി​രു​ന്ന ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ചു. ഏ​പ്രി​ൽ 27 മു​ത​ൽ 30 വ​രെ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. പു​തി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും പ​രീ​ക്ഷ​യു​ടെ 15 ദി​വ​സം മു​ന്പെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


നേ​ര​ത്തെ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യും 12-ാം ക്ലാ​സ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യും മാ​റ്റി​വ​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ആ​ദ്യ സെ​ഷ​നി​ൽ 6,20,978 വി​ദ്യാ​ർ​ഥി​ക​ളും മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​ഷ​നി​ൽ 5,56,248 പേ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.