വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ
Tuesday, April 20, 2021 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. തുടി​യ​ല്ലൂ​ർ പ​ന്നി​മ​ട മു​ത്തു​ല​ക്ഷ്മി (72) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന മു​ത്തു​ല​ക്ഷ്മി​യെ മ​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ എ​ടു​ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് അ​യ​ൽ​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. അ​യ​ൽ​ക്കാ​ർ വന്ന് വാ​തി​ൽ തു​റ​ന്നുനോ​ക്കി​യ​പ്പോ​ൾ മു​ത്തു​ല​ക്ഷ്മി മു​റി​വേ​റ്റ നി​ല​യി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.


പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ക്കു​ത്തി, ക​മ്മ​ൽ എ​ന്നി​വ ക​വ​ർ​ന്നതായി ക​ണ്ടെ​ത്തി. തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച പോ​ലീസ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.