ഗോവയിൽ ബിജെപിയിൽ ചേർന്ന 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതി സ്പീക്കർ തള്ളി
Tuesday, April 20, 2021 11:46 PM IST
പ​​നാ​​ജി: ഗോ​​വ​​യി​​ൽ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന 12 എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്ന പ​​രാ​​തി സ്പീ​​ക്ക​​ർ രാ​​ജേ​​ഷ് പ​​ട്നേ​​ക്ക​​ർ ത​​ള്ളി. 2019ലാ​​ണ് പ​​ത്തു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രും ര​​ണ്ടു എം​​ജി​​പി എം​​എ​​ൽ​​എ​​മാ​​രും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.

ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഗോ​​വ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഗി​​രീ​​ഷ് ചോ​​ഡാ​​ൻ​​ക​​റും എം​​ജി​​പി നേ​​താ​​വ് സു​​ദി​​ൻ ധ​​വാ​​ലി​​ക്ക​​റു​​മാ​​ണു സ്പീ​​ക്ക​​റെ സ​​മീ​​പി​​ച്ച​​ത്. ര​​ണ്ടു പ​​രാ​​തി​​ക​​ളും സ്പീ​​ക്ക​​ർ ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു. സ്പീ​​ക്ക​​റു​​ടെ തീ​​രു​​മാ​​ന​​ത്തോ​​ടെ 40 അം​​ഗ ഗോ​​വാ നി​​യ​​മ​​സ​​ഭ​​യി​​ൽ ബി​​ജെ​​പി​​ക്ക് 27 അം​​ഗ​​ങ്ങ​​ളാ​​യി. കോ​​ൺ​​ഗ്ര​​സി​​ന്‍റെ അം​​ഗ​​ബ​​ലം അ​​ഞ്ചാ​​യി ചു​​രു​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.