കോവിഡ് പ്രതിരോധ സന്ദേശവുമായി കോഹ്‌ലി
കോവിഡ് പ്രതിരോധ സന്ദേശവുമായി കോഹ്‌ലി
Wednesday, April 21, 2021 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, കൈ​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക എ​ന്നി​വ ആ​രും മ​റ​ക്ക​രു​തെ​ന്നു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണു കോ​ഹ്‌​ലി​യു​ടെ വീ​ഡി​യോ. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ അ​തി​ജീ​വി​ക്കാ​നും കൊ​റോ​ണ വൈ​റ​സി​നുമേ​ൽ വി​ജ​യം നേ​ടാ​നും എ​ല്ലാ പൗ​ര​ന്മാ​രും കൂ​ട്ടാ​യി ശ്ര​മി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ഫൈ​റ്റ് ബാ​ക്ക് എ​ന്ന ഹാ​ഷ്‌ടാ​ഗോ​ടുകൂ​ടി ഡ​ൽ​ഹി പോ​ലീ​സ് ട്വി​റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.