നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി
നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി
Friday, April 23, 2021 12:23 AM IST
ഛ​​​​ണ്ഡി​​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ലെ പ​​​​ത്താ​​​​ൻ​​​​കോ​​​​ട്ടി​​​​ൽ ഇ​​​​ന്ത്യ-​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​വ​​​​ഴി നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച മൂ​​​​ന്നു പാ​​​​ക് പൗ​​​​ര​​​​ന്മാ​​​​രെ ബി​​​​എ​​​​സ്എ​​​​ഫ് തു​​ര​​ത്തി. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി 10.45നാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. അ​​​തി​​​ർ​​​ത്തി​​​യി​​​ലൂ​​​ടെ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യി ചി​​​​ല​​​​ർ നീ​​​​ങ്ങു​​​​ന്ന​​​​തു​​​​ ക​​​​ണ്ട പ​​​​ഹാ​​​​രി​​​​പു​​​​ർ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​സ്റ്റി​​​​ലെ ജ​​​​വാ​​​​ന്മാ​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​ത്തോ​​​ടെ ഇ​​​വ​​​ർ പി​​​ൻ​​​വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സൈ​​​നി​​​കവൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.