നാലു യുവതികൾ മാനഭംഗത്തിനിരയായി; ആൾദൈവത്തിനെതിരേ കേസ്
നാലു യുവതികൾ മാനഭംഗത്തിനിരയായി; ആൾദൈവത്തിനെതിരേ കേസ്
Friday, May 7, 2021 12:50 AM IST
ജ​​​​യ്പു​​​​ർ: ജ​​​​യ്പു​​​​രി​​​​ലെ ആ​​​​ൾ​​​​ദൈ​​​​വം ശൈ​​​​ലേ​​​​ന്ദ്ര മേ​​ത്ത​​​​യ്ക്കെ​​​​തി​​​​രേ മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. നാ​​​​ലു യു​​​​വ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ബ​​​​ൻ​​​​ക്രോ​​​​ത പോ​​​​ലീ​​​​സ് കേസെടു​​​​ത്ത​​​​ത്. ജ​​​​യ്പു​​​​രി​​​​ലെ ത​​​​പ​​​​സ്വി ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം സ​​​​ത്സം​​​​ഗ​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി.

ഇ​​​​വ​​​​രി​​​​ൽ മൂ​​​​ന്നു​​​​പേ​​​​ർ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. മ​​​​ക​​​​ളെ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു ഭ​​​​ർ​​​​ത്താ​​​​വി​​​​നെ യു​​​​വ​​​​തി വി​​​​ല​​​​ക്കി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് മാ​​​​ന​​​​ഭം​​​​ഗ​​​​വി​​​​വ​​​​രം പു​​​​റ​​​​ത്താ​​​​യ​​​​ത്. കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​റ്റു ര​​​​ണ്ടു യു​​​​വ​​​​തി​​​​ക​​​​ളും ഇ​​​​തേ ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി. കേ​​​​സെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.