21 കോടിയുടെ യുറേനിയവുമായി രണ്ടുപേർ പിടിയിൽ
21 കോടിയുടെ യുറേനിയവുമായി രണ്ടുപേർ പിടിയിൽ
Friday, May 7, 2021 12:50 AM IST
മും​​​​​ബൈ: ഏ​​​​​ഴു​​​​​കി​​​​​ലോ​​​ യു​​​​​റേ​​​​​നി​​​​​യ​​​​​വു​​​​​മാ​​​​​യി ര​​​​​ണ്ടു​​​​​പേ​​​​​ർ മും​​​​​ബൈ​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ സ്ക്വാ​​​​​ഡി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യി. 21.30 കോ​​​​​ടി രൂ​​​​​പ​​​ വി​​ല​​മ​​തി​​ക്കു​​ന്ന​​താ​​ണി​​ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി 14ന് ​​​​​താ​​​​​നെ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ജി​​​​​ഗ​​​​​ർ പാ​​​​​ണ്ഡ്യ(27) എ​​​​​ടി​​​​​എ​​​​​സി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി യു​​​​​റേ​​​​​നി​​​​​യം വി​​​​​ൽ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ട​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​റ​​​​​സ്റ്റ്. ഇ​​​​​യാ​​​​​ളെ ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് അ​​​​​ബു താ​​​​​ഹി​​​​​ർ അ​​​​​ഫ്സ​​​​​ൽ ഹു​​​​​സൈ​​​​​ൻ ചൗ​​​​​ധ​​​​​രി(31)​​​​​എ​​​​​ന്ന​​​​​യാ​​​​​ളെ മ​​​​​ൻ​​​​​ഖു​​​​​ർ​​​​​ദി​​​​​ലെ കു​​​​​ർ​​​​​ള സ്ക്രാ​​​​​പ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​സ​​​​​ര​​​​​ത്തു​​​​​നി​​​​​ന്ന് എ​​​​​ടി​​​​​എ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ ലോ​​​​ഹം, ട്രോം​​​​ബെ​​​​യി​​​​ലെ ബാ​​​​​ബാ ആ​​​​​റ്റ​​​​​മി​​​​​ക് റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​റി​​​​​ലേ​​ക്കു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി അ​​​​​യ​​​​​ച്ചു. ലോ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​​കി​​​​​ര​​​​​ണം വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള ജീ​​വ​​ഹാ​​​​​നി​​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​​റ്റ​​​​​മി​​​​​ക് റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ട്.


ഇ​​​​തു​​​​പ്ര​​​​കാ​​​​രം1962 ലെ ​​​​​ആ​​​​​റ്റ​​​​​മി​​​​​ക് എ​​​​​ന​​​​​ർ​​​​​ജി ആ​​​​​ക്ട് പ്ര​​​​​കാ​​​​​രം ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രെ​​​​​യും കേ​​​​​സെ​​​​​ടു​​​​​ത്തു. അ​​​​​തി​​​​​മാ​​​​​ര​​​​​ക​​​​​മാ​​​​​യ യു​​​​​റേ​​​​​നി​​​​​യം ആ​​​​​രു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​ണു കൈ​​​​​മാ​​​​​റ്റം ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ന്‍റെ പി​​​​​ന്നി​​​​​ലു​​​​​ള്ള ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ത് എ​​​​​ന്നീ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പോ​​​​​ലീ​​​​​സ് ശേ​​​​​ഖ​​​​​രി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ ഇ​​​​​രു​​​​​വ​​​​​രെ​​​​​യും 12 വ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.