മോദിക്കെതിരേ ജാർഖണ്ഡ് മുഖ്യമന്ത്രി: കോവിഡിനെക്കുറിച്ച് സംസാരിക്കാൻ വിളിച്ചു; പക്ഷേ, മോദി നടത്തിയത് മൻ കി ബാത്ത്
മോദിക്കെതിരേ ജാർഖണ്ഡ് മുഖ്യമന്ത്രി: കോവിഡിനെക്കുറിച്ച് സംസാരിക്കാൻ വിളിച്ചു;  പക്ഷേ, മോദി നടത്തിയത് മൻ കി ബാത്ത്
Saturday, May 8, 2021 1:14 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ഫോ​ണി​ൽ വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ലൂ​ടെ മ​ൻ കി ​ബാ​ത്ത് ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ. ആ​ന്ധ്ര, തെ​ല​ങ്കാ​ന, ഒ​ഡി​ഷ, ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

""ബ​ഹു​മാ​ന്യ​നാ​യ പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ൽ വി​ളി​ച്ചു. ഫോ​ണി​ലൂ​ടെ മ​ൻ കി ​ബാ​ത്ത് ന​ട​ത്തു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു ''എ​ന്ന് ത​ന്‍റെ സം​സ്ഥാ​ന​ത്തെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലെ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി സോ​റ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.


കോ​വി​ഡ് മ​ര​ണ നി​ര​ക്ക് കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​ണ് ജാ​ർ​ഖ​ണ്ഡ്. ദേ​ശീയ മ​ര​ണ നി​ര​ക്ക് 1.10 ആ​യി​രി​ക്കു​ന്പോ​ൾ ജാ​ർ​ഖ​ണ്ഡി​ൽ ഇ​ത് 1.28 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സം 133 മ​ര​ണ​ങ്ങ​ളാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.