കോവിഡ് പ്രതിരോധത്തിൽ മോദി സർക്കാർ വൻ പരാജയമെന്നു സോണിയ ഗാന്ധി
കോവിഡ് പ്രതിരോധത്തിൽ മോദി സർക്കാർ  വൻ പരാജയമെന്നു സോണിയ ഗാന്ധി
Saturday, May 8, 2021 1:48 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​തി​രൂ​ക്ഷ​മാ​യി പ​ട​രു​ന്ന കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ. രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രോ​ട് ഒ​രു ത​ര​ത്തി​ലു​ള്ള ദ​യാ​ദാ​ക്ഷി​ണ്യ​വും കാ​ണി​ക്കാ​ത്ത ത​ര​ത്തി​ലാ​ണു കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പെ​രു​മാ​റ്റ​മെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.



ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ പി​ട​ിപ്പുകേ​ടു​കൊ​ണ്ടു രാ​ജ്യം മു​ങ്ങി​ത്താ​ഴു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തെ പി​ടി​ച്ചു നി​ർ​ത്താ​ൻ കാ​ര്യ​ക്ഷ​മ​മ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഉ​ള്ള ഒ​രു നേ​തൃ​ത്വം അ​നി​വാ​ര്യ​മാ​ണ്. കോ​വി​ഡി​​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ രാ​ഷ്‌ട്രീ​യ ഭി​ന്ന​ത​ക​ൾ മ​റ​ന്ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.