വാഹനാപകടം: കേന്ദ്രമന്ത്രി സാരംഗിക്കു പരിക്ക്
Monday, May 10, 2021 12:44 AM IST
ബാലസോർ: കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്കു വാഹനാപകടത്തിൽ പരിക്കേറ്റു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. മന്ത്രിക്കു നിസാര പരിക്കാണുള്ളത്. ഇദ്ദേഹത്തിന്റെ സഹായിക്കും ഡ്രൈവർക്കും പരിക്കുണ്ട്. മന്ത്രിയുടെ മൂക്കിനും കാലിനുമാണു പരിക്കേറ്റത്. അദ്ദേത്തെ ബാലസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലസോറിലെ പൊഡാസുൽ മേഖലയിലായിരുന്നു അപകടം.