കർണാടകയിൽ നേതൃമാറ്റം: അഭ്യൂഹങ്ങൾ തള്ളി മന്ത്രി ബൊമ്മെ
Tuesday, May 11, 2021 12:40 AM IST
ബംഗളുരൂ: നേതൃമാറ്റം ചർച്ച ചെയ്യാനല്ല, മറിച്ച് കോവിഡ് പ്രതിസന്ധിയെക്കുറിച്ചു ചർച്ച ചെയ്യാനാണു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതെന്നു കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ. ഡൽഹി സന്ദർശനത്തിനു രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ലെന്ന് ആവർത്തിച്ച ബൊമ്മെ, നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും നടന്നില്ലെന്ന് ആവർത്തിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയും ബസവരാജ് ബൊമ്മെയും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയതിനു പിന്നാലെയാണ് നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. ബൊമ്മെ മുഖ്യമന്ത്രിപദത്തിലെത്തുമെന്നായിരുന്നു പ്രചാരണം. ഇതേത്തുടർന്നാണു വിശദീകരണം.