കോവിഡ് ബാധിച്ചു മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഗംഗാനദിയിൽ
കോവിഡ് ബാധിച്ചു മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഗംഗാനദിയിൽ
Tuesday, May 11, 2021 12:40 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച നി​​ര​​വ​​ധിപ്പേരു​​ടെ അ​​ഴു​​കി​​യ​​നി​​ല​​യു​​ള്ള മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഗം​​ഗാ​​ന​​ദി​​യി​​ൽ ഒ​​ഴു​​കു​​ന്ന നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തിയത്. ബ​​ക്സ​​റി​​ലെ ചൗ​​സ ബ്ലോ​​ക്കി​​ലാ​​ണു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​മാ​​യി അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന പ്ര​​ദേ​​ശ​​മാ​​ണ് ഇ​​വി​​ടം. 15 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യെ​​ന്നും ഇ​​വ​​രി​​ലാ​​രും ബ​​ക്സ​​ർ ജി​​ല്ല​​ക്കാ​​ര​​ല്ലെ​​ന്നും ചൗ​​സ ബി​​ഡി​​ഒ അ​​ശോ​​ക്‌​​കു​​മാ​​ർ പ​​റ​​ഞ്ഞു. നൂ​​റി​​ലേ​​റെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഗം​​ഗ​​യി​​ൽ ഒ​​ഴു​​കി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യെ​​ന്ന ചി​​ല വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളു​​ടെ റി​​പ്പോ​​ർ​​ട്ട് ബി​​ഡി​​ഒ ത​​ള്ളി.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു​​ മ​​രി​​ച്ച​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണ് ഗം​​ഗ​​യി​​ൽ ത​​ള്ളി​​യ​​തെ​​ന്നാ​​ണു നി​​ഗ​​മ​​നം. മ​​രി​​ച്ച​​വ​​രെ​​ല്ലാം കോ​​വി​​ഡ് രോ​​ഗി​​ക​​ളാ​​ണോ​​യെ​​ന്ന് ഉ​​റ​​പ്പി​​ക്കാ​​റാ​​യി​​ട്ടി​​ല്ലെ​​ന്ന് ബി​​ഡി​​ഒ പ​​റ​​ഞ്ഞു.


ലോ​​ക്ഡൗ​​ണി​​നെ​​ത്തു​​ട​​ർ​​ന്ന് മൃ​​ത​​സം​​സ്കാ​​ര​​ത്തി​​നു​​ള്ള വി​​റ​​കി​​ന്‍റെ​​യും മ​​റ്റു വ​​സ്തു​​ക്ക​​ളു​​ടെ​​യും അ​​പ​​ര്യാ​​പ്ത​​മൂ​​ലം, മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ന​​ദി​​യി​​ൽ ഒ​​ഴു​​ക്കി​​യ​​താ​​കാ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ, കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ബ​​ന്ധു​​ക്ക​​ൾ​​ക്കു കൈ​​മാ​​റാ​​റി​​ല്ലെ​​ന്നും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ പ്ര​​കാ​​രം അ​​ധി​​കൃ​​ത​​ർ സം​​സ്കാ​​രം ന​​ട​​ത്തു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​തെ​​ന്നും വാ​​ദ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.