സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്കു കോവിഡ്
Tuesday, May 11, 2021 12:40 AM IST
ന്യൂഡൽഹി:ഡൽഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് കൂട്ടത്തോടെ കോവിഡ്. 80 ഡോക്ടർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പതിറ്റാണ്ടായി ആശുപത്രിയിൽ സേവനം ചെയ്യുന്ന സീനിയർ സർജൻ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽത്തന്നെ 12 ഡോക്ടർമാരെ പ്രവേശിപ്പിച്ചു. ശേഷിക്കുന്നവർ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. മുതിർന്ന ഡോക്ടർ എ.കെ. റാവത്താണ് കോവിഡ് ബാധിച്ച് മരിച്ചത്.