രാജ്യത്ത് കോവിഡ് കുറയുന്നു
രാജ്യത്ത് കോവിഡ് കുറയുന്നു
Tuesday, May 11, 2021 1:06 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,66,161 പേ​ർ​ക്ക് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3,754 പേ​ർ ഈ ​സ​മ​യ​ത്തി​നി​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. 3,53,818 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത് 2,26,62,575 പേ​ർ​ക്ക്. ഇ​തി​ൽ 1,86,71,222 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 2,46,116 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്ക് അ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് 17,01,76,603 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.​രാ​ജ്യ​ത്ത് 37,45,237 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 48,401 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗമു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​വ​രു​ടെ എ​ണ്ണം 60,226. 572 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.