റെംഡിസിവിർ പൂഴ്ത്തിവച്ചാൽ ഗുണ്ടാ നിയമപ്രകാരം കേസ്: സ്റ്റാലിൻ
റെംഡിസിവിർ പൂഴ്ത്തിവച്ചാൽ  ഗുണ്ടാ നിയമപ്രകാരം കേസ്: സ്റ്റാലിൻ
Sunday, May 16, 2021 12:58 AM IST
ചെ​​ന്നൈ: കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കു ന​​ല്കു​​ന്ന റെം​​ഡി​​സി​​വ​​ർ മ​​രു​​ന്നു പൂ​​ഴ്ത്തി​​വ​​യ്ക്കു​​ക​​യോ ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ അ​​മി​​തവി​​ല​​യ്ക്കു വി​​ൽ​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ഗു​​ണ്ടാ നി​​യ​​മ​​പ്ര​​കാ​​രം കേ​​സെ​​ടു​​ക്കു​​മെ​​ന്ന് ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ൻ.

റെം​​ഡി​​സി​​വ​​ർ മ​​രു​​ന്ന് ക​​രി​​ഞ്ച​​ന്ത​​യി​​ൽ വി​​റ്റ നി​​ര​​വ​​ധി പേ​​ർ അ​​റ​​സ്റ്റി​​ലാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​മു​​ണ്ടാ​​യ​​ത്. അ​​മി​​ത വി​​ല​​യ്ക്ക് ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ വി​​റ്റ കേ​​സു​​ക​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. ലോ​​ക്ഡൗ​​ണി​​ൽ ജ​​നം ക​​ഷ്ട​​പ്പെ​​ടു​​ന്ന സ​​മ​​യ​​ത്താ​​ണ് ചി​​ല സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ റെം​​ഡി​​സി​​വ​​ർ പൂ​​ഴ്ത്തി​​വ​​ച്ച് ക​​രി​​ഞ്ച​​ന്ത​​യി​​ൽ വി​​ൽ​​ക്കു​​ന്ന​​തെ​​ന്നും മ​​ഹാ​​മാ​​രി​​യു​​ടെ സ​​മ​​യ​​ത്ത് ഗു​​രു​​ത​​ര കു​​റ്റ​​മാ​​ണെ​​ന്നും സ്റ്റാ​​ലി​​ൻ പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.