പത്തനംതിട്ടയിൽ പ്രളയസാധ്യതാ മുന്നറിയിപ്പ്
പത്തനംതിട്ടയിൽ  പ്രളയസാധ്യതാ മുന്നറിയിപ്പ്
Sunday, May 16, 2021 12:58 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ ഗു​രു​ത​ര പ്ര​ള​യ​സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളി​ലാ​ണ് പ്ര​ള​യസാ​ധ്യ​താ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ല്ലൂ​പ്പാ​റ​യി​ൽ മ​ണി​മ​ല​യാ​ർ ഒ​ഴു​കു​ന്ന​ത് അ​പ​ക​ട നി​ല​യ്ക്കു മു​ക​ളി​ലാ​ണെ​ന്നു ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 6.08 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് മ​ണി​മ​ല​യാ​ർ ഒ​ഴു​കു​ന്ന​ത്. ഇ​ത് അ​പ​ക​ടനി​ല​യ്ക്ക് 0.08 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്. അ​ച്ച​ൻ​കോ​വി​ലാ​റി​ൽ തു​ന്പ​മ​ണി​ലും അ​പ​ക​ടനി​ല​യ്ക്കു മു​ക​ളി​ലാ​ണ് ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 10.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ജ​ല​നി​ര​പ്പ്. അ​പ​ക​ടനി​ല​യ്ക്ക് 0.50 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​തെ​ന്നും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ വി​ശ​ദ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.