കോവിഡ്: കോളിവുഡിൽ ഇന്നലെ രണ്ടുമരണം
കോവിഡ്: കോളിവുഡിൽ ഇന്നലെ രണ്ടുമരണം
Tuesday, May 18, 2021 12:22 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ് സി​​​​നി​​​​മാ​​​​ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ര​​​​ണ്ടു പേ​​​​ർ​​​​കൂ​​​​ടി കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചു. വെ​​​​ണ്ണി​​​​ല ക​​​​ബ​​​​ഡി കു​​​​ഴു, പു​​​​തു​​​​പ്പേ​​​​ട്ടൈ, കാ​​​​ല, അ​​​​സു​​​​ര​​​​ൻ എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ശ​​​​സ്ത​​​​നാ​​​​യ ന​​​​ട​​​​ൻ നി​​​​തീ​​​​ഷ് വീ​​​​ര(45), കാ​​​​ന എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ അ​​​​രു​​​​ൺ​​​​രാ​​​​ജ കാ​​​​മ​​​​രാ​​​​ജി​​​​ന്‍റെ ഭാ​​​​ര്യ സി​​​​ന്ധു​​​​ജ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ച​​​​ത്.


കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. അ​രു​ൺ​രാ​ജ് രോ​ഗ​മു​ക്ത​നാ​യി​രു​ന്നു.​ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സി​ന്ധു​ജ യു​ടെ അ​ന്ത്യം. ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ ക​ബാ​ലി​യി​ൽ നെ​രു​പ്പു ഡാ... ​എ​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ അ​രു​ൺ​രാ​ജയു​ടേ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.