മോദിക്കെതിരേ പോസ്റ്റർ: എഫ്ഐആറുകൾ റദ്ദാക്കാൻ ഹർജി
മോദിക്കെതിരേ പോസ്റ്റർ: എഫ്ഐആറുകൾ റദ്ദാക്കാൻ ഹർജി
Tuesday, May 18, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ എ​ഫ്ഐ​ആ​റു​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി. പ്ര​ദീ​പ് കു​മാ​ർ യാ​ദ​വ് എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രേയു​ള്ള വെ​ല്ലു​വി​ളി​യാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്നും എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. “ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള വാ​ക്സി​ൻ എ​ന്തി​നാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി അ​യ​ച്ച​ത് മോ​ദി​ജീ?’’എ​ന്ന സ​ന്ദേ​ശം അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡ​ൽ​ഹി​യി​ൽ പ​തി​ക്ക​പ്പെ​ട്ട​ത്.


24 പേ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​ര​വ​ധി എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പോ​സ്റ്റ​റി​ന്‍റെ ചി​ത്രം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത ഇ​വ​ർ, ത​ങ്ങ​ളെ ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്യൂ എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.