തമിഴ് എഴുത്തുകാരൻ കി. രാജനാരായണൻ അന്തരിച്ചു
Wednesday, May 19, 2021 1:07 AM IST
ചെന്നൈ: തമിഴിലെ പ്രശസ്ത എഴുത്തുകാരൻ കി. രാജനാരായണൻ(98) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കി.രാ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
1959ലാണ് ഇദ്ദേഹത്തിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്. ഗോപാലപുരത്തു മക്കൾ എന്ന നോവലിന് 1991ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിൽ ഫോക്ലോർ വിഭാഗത്തിൽ പ്രഫസറായിരുന്നു ഇദ്ദേഹം.
നാടോടിക്കഥകൾ, ലേഖനങ്ങൾ എന്നീ മേഖലകളിലും രാജനാരായണൻ സംഭാവനകൾ നല്കിയിട്ടുണ്ട്. കി.രാജനാരായണന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.