സിംഗപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവയ്ക്കണമെന്നു കേജരിവാൾ
Wednesday, May 19, 2021 1:07 AM IST
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെ ത്തിയതിന്റെ പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
കുട്ടികളെ ഗുരുതരമായി ബാധിക്കുന്നതാണ് സിംഗപ്പൂരിൽ നിന്നു കണ്ടെ ത്തിയ ജനിതകമാറ്റം വന്ന പുതിയ വകഭേദം വന്ന കോവിഡ് വൈറസ്. കോവിഡ് മൂന്നാം തരംഗം ഗുതുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.