കോവിഡ് രണ്ടാം തരംഗത്തിൽ 270 ഡോക്ടർമാർ മരിച്ചെന്ന് ഐഎംഎ
കോവിഡ് രണ്ടാം തരംഗത്തിൽ  270 ഡോക്ടർമാർ മരിച്ചെന്ന് ഐഎംഎ
Wednesday, May 19, 2021 1:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗ​​ത്തി​​ൽ രാ​​ജ്യ​​ത്ത് 270 ഡോ​​ക്ട​​ർ​​മാ​​ർ മ​​രി​​ച്ചെ​​ന്ന് ഐ​​എം​​എ. മു​​ൻ ഐ​​എം​​എ അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​കെ.​​കെ. അ​​ഗ​​ർ​​വാ​​ളും കോ​​വി​​ഡി​​നി​​ര​​യാ​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ബി​​ഹാ​​റി​​ലാ​​ണ് ര​​ണ്ടാം ത​​രം​​ഗ​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഡോ​​ക്ട​​ർ​​മാ​​രി മ​​രി​​ച്ച​​ത്-78. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്(37), ഡ​​ൽ​​ഹി(29), ആ​​ന്ധ്ര​​പ്ര​​ദേ​​ശ്(22) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ക​​ണ​​ക്ക്. കോ​​വി​​ഡി​​ന്‍റെ ഒ​​ന്നാം ത​​രം​​ഗ​​ത്തി​​ൽ രാ​​ജ്യ​​ത്ത് 748 ഡോ​​ക്ട​​ർ​​മാ​​ർ മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.