വാക്സിൻ ഉപയോഗശൂന്യമാക്കുന്നവർക്കു വിഹിതം കുറയുമെന്നു മുന്നറിയിപ്പ്
വാക്സിൻ ഉപയോഗശൂന്യമാക്കുന്നവർക്കു വിഹിതം കുറയുമെന്നു മുന്നറിയിപ്പ്
Wednesday, June 9, 2021 1:08 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ഡോ​സു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ വി​ഹി​തം കു​റ​യു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. വാ​ക്സി​ൻ ന​യം പു​തു​ക്കി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സി​ന്‍റെ 75 ശ​ത​മാ​ന​വും കേ​ന്ദ്രം സം​ഭ​രി​ക്കും.

ജ​ന​സം​ഖ്യ, രോ​ഗ​ബാ​ധ​യു​ടെ തീ​വ്ര​ത, വാ​ക്സി​നേ​ഷ​ന്‍റെ വേ​ഗ​ത എ​ന്നി​വ നോ​ക്കി​യാ​വും വാ​ക്സി​ൻ ഡോ​സു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യെ​ന്നും മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.


ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ, 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, ര​ണ്ടാ​മ​ത്തെ ഡോ​സ് ല​ഭി​ക്കാ​നു​ള്ള​വ​ർ, 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ​യാ​ണു മു​ൻ​ഗ​ണ​ന നി​ശ്ച​യി​ക്കേ​ണ്ട​ത്. വാ​ക്സി​ന്‍റെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ അ​പ്പ​പ്പോ​ൾ ത​ന്നെ അ​റി​യി​ക്ക​ണം. ജി​ല്ല​ക​ൾ​ക്ക് കൈ​മാ​റി​യ വാ​ക്സി​ന്‍റെ ക​ണ​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​ക​ണം. ജി​ല്ലാ ത​ല​ത്തി​ലും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​യ വാ​ക്സി​ന്‍റെ വി​വ​രം അ​ത​ത് സ​മ​യ​ത്ത് പു​റ​ത്തു​വി​ട​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.