നിർദേശങ്ങൾ അംഗീകരിക്കാൻ തയാർ, സാവകാശം വേണം: ട്വിറ്റർ
നിർദേശങ്ങൾ അംഗീകരിക്കാൻ തയാർ, സാവകാശം വേണം: ട്വിറ്റർ
Wednesday, June 9, 2021 2:04 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​ടി നി​യ​മ​ത്തി​ലെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കു​റ​ച്ചുകൂ​ടി സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ട്വി​റ്റ​ർ കേ​ന്ദ്രസ​ർ​ക്കാ​രി​നു ക​ത്ത​യ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ഒ​രാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ട്വി​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം ന​ൽ​കി​യ അ​ന്ത്യ​ശാ​സ​ന​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ട്വി​റ്റ​ർ ക​ത്ത് ന​ൽ​കി​യ​ത്.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന കാ​ര്യം കേ​ന്ദ്രസ​ർ​ക്കാ​രി​നെ ധ​രി​പ്പി​ച്ച​താ​യും ഇ​ന്ത്യ​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ന്പ​നി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ട്വി​റ്റ​ർ വ​ക്താ​വ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ക​ന്പ​നി​യു​ടെ വി​ശ്വ​സ്ത​ത ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ ഐ​ടി ച​ട്ട​ങ്ങ​ൾ അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​ത്തിനും സ്വ​കാ​ര്യ​ത​യ്ക്കും എ​തി​രാ​ണെ​ന്നാ​യി​രു​ന്നു ട്വി​റ്റ​ർ നി​ല​പാ​ടെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം, ഐ​ടി നി​യ​മം 2000-ലെ 79-ാം ​അ​നു​ച്ഛേ​ദ പ്ര​കാ​രം ആ​നു​കൂല്യ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നും ഐ​ടി നി​യ​മം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് മ​റ്റ് ശി​ക്ഷാനി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടിവ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.