ഡൽഹി ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവം: നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു
ഡൽഹി ആശുപത്രിയിൽ മലയാളം വിലക്കിയ സംഭവം: നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു
Thursday, June 10, 2021 1:18 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തു വി​ല​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് മാ​പ്പ് പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന സ​ർ​ക്കു​ല​റി​ലെ പ​രാ​മ​ർ​ശം അ​ച്ച​ടിപ്പി​ശ​കാ​ണെ​ന്നാ​ണു സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​ക്കു ന​ൽ​കി​യ ക​ത്തി​ലാ​ണു മാ​പ്പു പ​റ​ഞ്ഞ​ത്.

ന​ഴ്സു​മാ​ർ പ​ര​സ്പ​രം മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ല രോ​ഗി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ലാ​ണ് സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ഇം​ഗ്ലീ​ഷി​ലോ ഹി​ന്ദി​യി​ലോ സം​സാ​രി​ക്ക​ണം എ​ന്നു നി​ർ​ദേ​ശി​ച്ച​ത്. മ​ല​യാ​ളം സം​സാ​ര​ത്തെ​ക്കു​റി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നാ​ലാ​ണ് സ​ർ​ക്കു​ല​റി​ൽ അ​ക്കാ​ര്യം നി​ഷ്ക​ർ​ഷി​ച്ച​തും. മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടി​രു​ന്നി​ല്ലെ​ന്നും ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് വി​ശ​ദീ​ക​രി​ച്ചു.


ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ മ​ല​യാ​ളം പ​റ​യു​ന്ന​തു വി​ല​ക്കിക്കൊ​ണ്ടു​ള്ള സ​ർ​ക്കു​ല​റി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ പി​റ്റേദി​വ​സംത​ന്നെ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.