കടൽക്കൊലക്കേസ് അവസാനിപ്പിക്കുന്നു
കടൽക്കൊലക്കേസ് അവസാനിപ്പിക്കുന്നു
Saturday, June 12, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക്കൊ​ലക്കേസി​ൽ ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നു സു​പ്രീം കോ​ട​തി. കേ​സി​ൽ നാ​വി​ക​ർ​ക്കെ​തി​രേ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ഇ​റ്റ​ലി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​റ്റ​ലി കൈ​മാ​റി​യ ന​ഷ്ട​പ​രി​ഹാ​രത്തുക വി​ത​ര​ണം ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ച ന​ഷ്ട​പ​രി​ഹാ​രത്തുക കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം സു​പ്രീംകോ​ട​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​റി​യി​ച്ചു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് നാ​വി​ക​ർ​ക്കെ​തി​രേ ഇ​ന്ത്യ​യി​ലു​ള്ള ക്രി​മി​ന​ൽ കേ​സ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ലും ഇ​റ്റ​ലി​ക്കുവേ​ണ്ടി ഹാ​ജ​രാ​യ സൊ​ഹൈ​ൽ ദ​ത്ത​യും ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ, ഇ​റ്റ​ലി കൈ​മാ​റി​യ ന​ഷ്ട​പ​രി​ഹാ​രത്തുക​യു​ടെ വി​ത​ര​ണം എ​ങ്ങ​നെ​യെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, എം.​ആ​ർ. ഷാ ​എ​ന്നി​വ​ര​ടങ്ങി​യ ബെ​ഞ്ച് ആ​രാ​ഞ്ഞു. പ​ത്ത് കോ​ടി രൂ​പ സ്ഥി​രനി​ക്ഷേ​പ​മാ​ക്കാ​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​രി​നു തീ​രു​മാ​നി​ക്കാ​മെ​ന്നു കേ​ന്ദ്രം നി​ല​പാ​ടെ​ടു​ത്തു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി​ക്കു വി​ട​ണ​മെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നറി​യി​ച്ച കോ​ട​തി, ചൊ​വ്വാ​ഴ്ച കേ​സി​ൽ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.