ചിരാഗിനെ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കി
Wednesday, June 16, 2021 2:03 AM IST
ന്യൂഡൽഹി: വിമതനീക്കം നടത്തിയ അഞ്ച് ലോക് ജനശക്തി പാർട്ടി(എൽജെപി) എംപിമാരെ ചിരാഗ് പാസ്വാൻ പുറത്താക്കി. ഇതിനു തിരിച്ചടിയെന്നോണം ചിരാഗിനെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് പശുപതികുമാർ പരസ് പക്ഷം നീക്കി.
എൽജെപിയിലെ ആറിൽ അഞ്ച് എംപിമാരും ഞായറാഴ്ച ചിരാഗിനെ നീക്കി പശുപതികുമാർ പരസിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. പരസിനെ എൽജെപി ലോക്സഭാ കക്ഷി നേതാവായി ലോക്സഭാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എൽജെപിയിലെ ഏക എംഎൽഎ മുന്പ് ജെഡി-യുവിൽ ചേർന്നു. നിലവിൽ ജനപ്രതിനിധികളാരും ചിരാഗിനൊപ്പമില്ല.