ഇന്ത്യ-പസഫിക്കിലെ ചട്ടങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നു രാജ്നാഥ് സിംഗ്
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: ഇന്ത്യക-പസഫിക് മേഖലയിലെ ചട്ടങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും ദക്ഷിണ ചൈനാ കടലിൽ ഉൾപ്പെടെ മേഖലയിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം സുഗമമാക്കണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണചൈനാ കടലിലെ നീക്കങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നതാണെന്ന് ചൈനയുടെ പേര് പരാമർശിക്കാതെ സിംഗ് പറഞ്ഞു. ഭീകരവാദവും മൗലികവാദവും മേഖലയിലെ സംഘർഷത്തിനു കാരണമാണെന്നും സിംഗ് പറഞ്ഞു.