ബിഹാർ മന്ത്രിയുടെ വീട്ടിൽ തീപിടിത്തം
Thursday, June 17, 2021 12:51 AM IST
പാറ്റ്ന: ബിഹാർ പട്ടികജാതി-പട്ടികവർഗ മന്ത്രി സന്തോഷ്കുമാർ സുമന്റെ പാറ്റ്നയിലെ വീട്ടിൽ തീപിടിത്തം. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. വസ്ത്രങ്ങളും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. മന്ത്രി സുമനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നാണു പ്രാഥമിക നിഗമനം.