കോവാക്സിനിൽ പശുവിന്റെ സിറം ഇല്ലെന്നു കേന്ദ്രം
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനിൽ പശുവിന്റെ സിറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. കോവാക്സിനിൽ അടങ്ങിയിരിക്കുന്ന ഘടകപദാർഥങ്ങളിൽ ഇത് ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. കോവാക്സിനിൽ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ടെന്നു വിവരാവകാശ രേഖയിൽ പറയുന്നതായി കോണ്ഗ്രസ് ആരോപിച്ചിരുന്നു.
കോവാക്സിനിൽ പശുവിന്റെ സിറം അടങ്ങിയിട്ടുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇതു തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കേന്ദ്രസർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.